2009, മാർ 14

എങ്കിലും ഗാന്ധിജീ, ഞങ്ങളോടിത് വേണമായിരുന്നോ ?

പൊന്നാനി മണ്ഡലത്തിലെ L.D.F സ്ഥാനാര്‍ഥിയെ P.D.P തീരുമാനിക്കും ! (L.D.F പാര്‍ട്ടികള്‍ക്ക് പുല്ലുവില !) കഷ്ടം സഖാവേ .........

തൃശൂര്‍ U.D.F സ്ഥാനാര്‍ഥിയെ തൂങ്കുഴി പിതാവ് തീരുമാനിക്കും ! (U.D.F പാര്‍ട്ടികള്‍ക്ക് പുല്ലുവില !) മാപ്പ് മഹാത്മാവേ മാപ്പ് ...............

എറണാകുളത്ത് ഹൈബി ഈഡന്‍ മതിയെന്ന് അച്ചാര് പറമ്പില്‍ തിരുമേനി !

ചങ്ങനാശ്ശേരിയില്‍ ആലോചന നടക്കുന്നു !

സഭ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് മെത്രാന്‍ സഭയും വല്യ മെത്രാനും ......
എന്നാലും രാഷ്ട്രീയ സുഖമറിഞ്ഞ ഇടയന്മാര്‍ക്ക് ഇരിപ്പുറക്കുന്നില്ല ! (സഭയിലും തോന്യവാസം )

വെള്ളാപ്പള്ളി തിരുമേനി തീരുമാനിക്കനിരിക്കുന്നതെയുള്ളൂ .................

നായന്മാര്‍ പാഠം പഠിപ്പിച്ചിട്ടെ ഉറങ്ങാന്‍ തീരുമാനിക്കുന്നുള്ളൂ ................

എന്നാല്‍ ഇവര്‍ക്കെല്ലാം അവരുടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലേ? (അപ്പോള്‍ സ്വന്തം ബലം മനസിലാകുമല്ലോ? )

വെറുതെയല്ല , കോണ്‍ഗ്രസ് പിരിച്ചു വിടണം എന്ന് ഗാന്ധിജി പറഞ്ഞത് ..........
A.K.G, E.M.S എന്നിവര്‍ മരിച്ചു പോയത് നന്നായി ! അല്ലെങ്കില്‍ വ്യാഖിയാനിക്കാന്‍ ഒത്തിരി കഷ്ടപെട്ടെനെ !

നമുക്ക് പാവം കഴുതകള്‍ക്ക് ഇതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ലേ ?
പാര്‍ട്ടി അനുഭാവമില്ലത്ത സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്‌താല്‍ ഇവന്മാര്‍ പഠിക്കുമോ ? അവര്‍ ജയിച്ചു പോയാലും ഇവര്‍ ജയിച്ചാലും നമുക്കൊന്നും സംഭവിക്കില്ല !


നാടിനോട് സ്നേഹമുണ്ടെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക .....
അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !


എന്നാലും ഗാന്ധിജീ ഞങ്ങളോടീ ചതി വേണമായിരുന്നോ ?
ഇവറ്റങ്ങളെയെല്ലാം ചുമക്കാന്‍ ഞങ്ങളെന്തു തെറ്റ് ചെയ്തു?
എന്തിനു തന്നൂ ഇങ്ങനെയൊരു സ്വാതന്ത്ര്യം ?

4 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

നാടിനോട് സ്നേഹമുണ്ടെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക .....
അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !
അതു കഴിഞ്ഞിട്ട് വേണം അവര്‍ ജയിച്ചു വന്ന് കുതിരപ്പന്തയത്തിലേര്‍പ്പെടുന്നതു കാണാന്‍!!!!

നാട്ടുകാരന്‍ പറഞ്ഞു...

അത് ശരിയാണ് !
ഇപ്പോള്‍ കഴുതപന്തയം ആണല്ലോ നടക്കുന്നത് !
ഞാന്‍ പറഞ്ഞത് പോലെ ഒരു വിത്യാസവും ഉണ്ടാകില്ല.
ഇപ്പോള്‍ അധികാര മോഹം.....
സ്വതന്ത്രര്‍ വന്നാല്‍ പണമോഹം.........
നമുക്ക് ഒന്നും സംഭവിക്കില്ല ...
അപ്പോള്‍ ഒന്ന് പരീക്ഷിക്കരുതോ ?

-: നീരാളി :- പറഞ്ഞു...

ഇലക്ഷനടുത്തപ്പോള്‍ നായന്‍മാരുടേയും പാതിരിമാരുടേയും കാലുപിടിക്കാന്‍ പെടാപാടു പെടുകയാണ്‌ നമ്മുടെ വിപ്ലവവീരന്‍മാരായ മന്ത്രിമാര്‌

Thaikaden പറഞ്ഞു...

Kaaryam kaanaan ----kaalum pidikkanamennanallo! Yethu?

toolbar powered by Conduit

Back to TOP