അന്ന് ഞാന്‍ ഒത്തിരി താമസിച്ചാണ് റൂമിലെത്തിയത് .....
പക്ഷെ അന്ന് പതിവില്ലാതെ വാതില്‍ തുറന്നു കിടക്കുന്നു........
അവളെ റൂമിലൊട്ടു കാണുന്നുമില്ല .............
സാധാരണ ഞാനെത്ര ലേറ്റ് ആയാലും എന്നെയും കാത്ത് അവള്‍ കിടക്കയിലുണ്ടാകും.......
അവളുടെ മാറില്‍ തല ചായ്ച്ച്ചാണ് ഞാനെന്നും ഉറങ്ങാറ് .......
അവളില്ലെങ്കില്‍ ......... എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല ...........
എന്റെ ശ്വാസത്തിന്റെ ചൂടു അവളെപ്പോലെ വേറാര്‍ക്കും അറിയില്ല...........
അവളുടെ ഉടയാടകള്‍ക്ക് പോലും എന്റെ ഗന്ധമായിരിക്കും ...........
ഇങ്ങനെയുള്ള അവള്‍ക്കിന്നെന്തു പറ്റി?...............
എന്താണ് സംഭവിച്ചത്?...............
ഇനി ഈ പാതിരാത്രിക്ക് ഞാന്‍ എവിടെപ്പോയി തിരയും ?..........
ഫ്ലാറ്റിലെ മറ്റുള്ളവരോട് ചോദിക്കാമെന്ന് വെച്ചാല്‍ അവരെല്ലാം ഗാഡ നിദ്രയിലാണ് .............
എന്ത് ചെയ്യും ............. ഉറക്കം വരുന്നില്ല ....................... ഞാന്‍ ഒരു വിധത്തില്‍ കിടന്നു.......
അന്യ നാട്ടിലുള്ള എന്റെ ജീവിതത്തില്‍ ആകെയുള്ള തുണ അവള്‍ മാത്രമാണ്......
പകല്‍ മുഴുവനുമുള്ള കഷ്ടപ്പാടുകള്‍ അവളോടൊത്തുചേരുമ്പോള്‍ ഞാന്‍ മറക്കും .............
അവളില്ലാതെ ഇന്നത്തെ ദിവസം.........
തിരിഞ്ഞും മറിഞ്ഞും എങ്ങിനെയോ നേരം വെളുപ്പിച്ചു ................
അല്‍പനേരം കഴിഞ്ഞില്ല ...... അവളെയും കൂട്ടി അടുത്ത ഫ്ലാറ്റിലെ രാജ് വരുന്നുണ്ട് ...........
ഞാനത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അവന്‍ പറഞ്ഞത് ...........
"സോറി ഡാ ................
രാത്രി വൈകിയും നീ വരാത്തപ്പോള്‍ ഞാന്‍ കരുതി ഇനി വരില്ലായിരിക്കുമെന്ന്‍ ..............
ഇന്നലെ എനിക്ക് 2 ഗസ്റ്റ് ഉണ്ടായിരുന്നു .......... ഞാന്‍ നോക്കിയിട്ട് വേറെ വഴി ഒന്നും കണ്ടില്ല..... അതാണ്.......
അവന്മാര്‍ പെട്ടെന്ന് വന്നതാണ് ..............
അതാണ് ഞാന്‍ നിന്നോട് ചോദിയ്ക്കാതെ നിന്റെ ' തലയിണ ' എടുത്തത് ..........."
ഞാനൊന്നു ചിരിച്ചു