2009, ഓഗ 13

വാര്‍ദ്ധക്യം : പുകയുന്ന ഒരു നേര്‍ക്കാഴ്ച !

ജോലിയോട് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ബാംഗ്ലൂര്‍ യാത്രക്കിടെ നഗര മദ്ധ്യത്തില്‍ നിന്നും പകര്‍ത്തിയ വേദനയുളവാക്കുന്ന ചില ദൃശ്യങ്ങള്‍.

മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെടുകയും അതില്‍ നിന്നും രക്ഷപെട്ടു പുറത്തു വരാനാകാതെ വിഷമിക്കുകയും ചെയ്യുന്ന അനേകര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.

=================================================================
തിരക്കേറിയ തെരുവിലെ കടയുടെ പിന്നാമ്പുറത്തു ഒരു വൃദ്ധന്‍ വെറുതെയിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ശ്രദ്ധിച്ചു.

എന്തോ പ്രത്യേകത ഉള്ളത് പോലെ
ഉച്ചയൂണു കഴിഞ്ഞിരിക്കുകയാണ് . ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെയുണ്ട്‌ . ചുറ്റിലും കുറച്ചു ചാക്ക്കെട്ടുകളുമുണ്ട്!അയാള്‍ യാതൊന്നും ശ്രദ്ധിക്കുന്നില്ല !

പക്ഷേ ഒരു നല്ല കഥകളി കലാകാരനെപ്പോലെ ആ മുഖത്ത്‌ ഭാവങ്ങള്‍ മിന്നി മറയുന്നു! ഇതെന്താണെന്നു ആശ്ചര്യപ്പെട്ടു ഞാനവിടെ കുറച്ചു നേരം നിന്നു.

ഈ കണ്ണുകളിലെ തീക്ഷ്ണ ഭാവം !

ഒരു കാര്യം എനിക്കപ്പോള്‍ ഉറപ്പായി , ഇവരുടെ മുന്‍പില്‍ നമ്മുടെ പല മഹാനടന്മാരും തോറ്റുപോകും! കണ്ണുംപൂട്ടി ഭരത് അവാര്‍ഡ് ഇവര്‍ക്ക് നല്കിപ്പോകും . ഇവരാണ് യഥാര്‍ത്ഥ നടന്മാര്‍ ! അല്ലെങ്കില്‍ ഇവരെപ്പോലെ ആകുന്നവരാണ് നടന്മാര്‍ !എന്റെ നില്‍പ്പും നോട്ടവും കണ്ടു അടുത്തുള്ള കടയിലെ ആള്‍ ഇറങ്ങിവന്നു നോക്കിയിട്ട് എന്നോട് പറഞ്ഞു , ഇതിവിടെ സാധാരണയാണ് . ആള് നല്ല കഞ്ചാവാ.... കഞ്ചാവടിച്ചതിന്റെ ഫലമാണീ കാണുന്നത്. മിക്കപ്പോഴും ഇവിടെ കാണാം . സുബോധം വരുമ്പോള്‍ ആളുകളുടെയടുക്കല്‍ ഭിക്ഷ യാചിക്കും . അങ്ങനെ കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും വാങ്ങി തിന്നും . ആരോടും ഒന്നും സംസാരിക്കുകയില്ല. എവിടുന്നാണീ സാധനം കിട്ടുന്നതെന്ന് പോലുമറിയില്ല! എപ്പോഴുംകൈയില്‍ കുറച്ചു ബീഡികളും ഉണ്ടാവും. അതെല്ലാം കഞ്ചാവ് നിറച്ചവയാണ്. ആരും അതൊന്നും കാണാറോ കണ്ടാല്‍ തന്നെ ശ്രദ്ധിക്കാറോ ഇല്ല.

ഈ ബീഡി കാണുന്നത് തന്നെ എത്ര സന്തോഷം !

ജീവിതത്തിലെ സകല ദുഃങ്ങളെയും കഴുകിക്കളയാനിതിനു ശക്തിയുണ്ട് പോലും!

പരിസരത്തെ ആളുകളുടെ തിരക്കോ , ബഹളങ്ങളോ ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന നിസ്സംഗഭാവം !
ഞാന്‍ ഇതുവരെ കഞ്ചാവ് വലിക്കുന്നവരെ കണ്ടിട്ടില്ല. അതുകൊണ്ട് ഇതെങ്ങിനെയാണെന്നറിയാന്‍ അല്‍പനേരം അവിടെ നിന്നു അത് കാണുക മാത്രമല്ല , കുറച്ചു പടങ്ങള്‍ എടുക്കുകയും ചെയ്തു.വളരെ ഗൌരവത്തോടും ഉത്തരവാദിത്തത്തോടും കൂടെ ബീഡി ഒരെ‍ണ്ണമെടുത്തു ചുണ്ടോടു ചേര്‍ത്ത്
( നല്ല വിലയുള്ള സാധനമാണ്‌ ) വലിക്കാനുള്ള ശ്രമം.
പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ഒരു തുള്ളി പുക പോലും പുറത്തു കളയാതെ ആഞ്ഞു വലിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം, സമാധാനം, സംതൃപ്തി .... അതൊന്നു വേറെ തന്നെയാണെന്ന് ആ മുഖം നോക്കിയാല്‍ വായിച്ചറിയാം !

പക്ഷേ..........

എല്ലാം കഴിഞ്ഞിട്ടുള്ള ഈ ചുമയുണ്ടല്ലോ
കരളു പറിഞ്ഞു പോകുന്ന ഈ ചുമ ,

അത് മാത്രം സഹിക്കാന്‍ പറ്റുന്നില്ല!

toolbar powered by Conduit

Back to TOP