2009, ഓഗ 13

വാര്‍ദ്ധക്യം : പുകയുന്ന ഒരു നേര്‍ക്കാഴ്ച !

ജോലിയോട് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ബാംഗ്ലൂര്‍ യാത്രക്കിടെ നഗര മദ്ധ്യത്തില്‍ നിന്നും പകര്‍ത്തിയ വേദനയുളവാക്കുന്ന ചില ദൃശ്യങ്ങള്‍.

മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെടുകയും അതില്‍ നിന്നും രക്ഷപെട്ടു പുറത്തു വരാനാകാതെ വിഷമിക്കുകയും ചെയ്യുന്ന അനേകര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.

=================================================================
തിരക്കേറിയ തെരുവിലെ കടയുടെ പിന്നാമ്പുറത്തു ഒരു വൃദ്ധന്‍ വെറുതെയിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ശ്രദ്ധിച്ചു.

എന്തോ പ്രത്യേകത ഉള്ളത് പോലെ
ഉച്ചയൂണു കഴിഞ്ഞിരിക്കുകയാണ് . ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെയുണ്ട്‌ . ചുറ്റിലും കുറച്ചു ചാക്ക്കെട്ടുകളുമുണ്ട്!



അയാള്‍ യാതൊന്നും ശ്രദ്ധിക്കുന്നില്ല !

പക്ഷേ ഒരു നല്ല കഥകളി കലാകാരനെപ്പോലെ ആ മുഖത്ത്‌ ഭാവങ്ങള്‍ മിന്നി മറയുന്നു! ഇതെന്താണെന്നു ആശ്ചര്യപ്പെട്ടു ഞാനവിടെ കുറച്ചു നേരം നിന്നു.





ഈ കണ്ണുകളിലെ തീക്ഷ്ണ ഭാവം !

ഒരു കാര്യം എനിക്കപ്പോള്‍ ഉറപ്പായി , ഇവരുടെ മുന്‍പില്‍ നമ്മുടെ പല മഹാനടന്മാരും തോറ്റുപോകും! കണ്ണുംപൂട്ടി ഭരത് അവാര്‍ഡ് ഇവര്‍ക്ക് നല്കിപ്പോകും . ഇവരാണ് യഥാര്‍ത്ഥ നടന്മാര്‍ ! അല്ലെങ്കില്‍ ഇവരെപ്പോലെ ആകുന്നവരാണ് നടന്മാര്‍ !



എന്റെ നില്‍പ്പും നോട്ടവും കണ്ടു അടുത്തുള്ള കടയിലെ ആള്‍ ഇറങ്ങിവന്നു നോക്കിയിട്ട് എന്നോട് പറഞ്ഞു , ഇതിവിടെ സാധാരണയാണ് . ആള് നല്ല കഞ്ചാവാ.... കഞ്ചാവടിച്ചതിന്റെ ഫലമാണീ കാണുന്നത്. മിക്കപ്പോഴും ഇവിടെ കാണാം . സുബോധം വരുമ്പോള്‍ ആളുകളുടെയടുക്കല്‍ ഭിക്ഷ യാചിക്കും . അങ്ങനെ കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും വാങ്ങി തിന്നും . ആരോടും ഒന്നും സംസാരിക്കുകയില്ല. എവിടുന്നാണീ സാധനം കിട്ടുന്നതെന്ന് പോലുമറിയില്ല! എപ്പോഴുംകൈയില്‍ കുറച്ചു ബീഡികളും ഉണ്ടാവും. അതെല്ലാം കഞ്ചാവ് നിറച്ചവയാണ്. ആരും അതൊന്നും കാണാറോ കണ്ടാല്‍ തന്നെ ശ്രദ്ധിക്കാറോ ഇല്ല.

ഈ ബീഡി കാണുന്നത് തന്നെ എത്ര സന്തോഷം !

ജീവിതത്തിലെ സകല ദുഃങ്ങളെയും കഴുകിക്കളയാനിതിനു ശക്തിയുണ്ട് പോലും!

പരിസരത്തെ ആളുകളുടെ തിരക്കോ , ബഹളങ്ങളോ ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന നിസ്സംഗഭാവം !




ഞാന്‍ ഇതുവരെ കഞ്ചാവ് വലിക്കുന്നവരെ കണ്ടിട്ടില്ല. അതുകൊണ്ട് ഇതെങ്ങിനെയാണെന്നറിയാന്‍ അല്‍പനേരം അവിടെ നിന്നു അത് കാണുക മാത്രമല്ല , കുറച്ചു പടങ്ങള്‍ എടുക്കുകയും ചെയ്തു.



വളരെ ഗൌരവത്തോടും ഉത്തരവാദിത്തത്തോടും കൂടെ ബീഡി ഒരെ‍ണ്ണമെടുത്തു ചുണ്ടോടു ചേര്‍ത്ത്
( നല്ല വിലയുള്ള സാധനമാണ്‌ ) വലിക്കാനുള്ള ശ്രമം.








പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ഒരു തുള്ളി പുക പോലും പുറത്തു കളയാതെ ആഞ്ഞു വലിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം, സമാധാനം, സംതൃപ്തി .... അതൊന്നു വേറെ തന്നെയാണെന്ന് ആ മുഖം നോക്കിയാല്‍ വായിച്ചറിയാം !





പക്ഷേ..........

എല്ലാം കഴിഞ്ഞിട്ടുള്ള ഈ ചുമയുണ്ടല്ലോ
കരളു പറിഞ്ഞു പോകുന്ന ഈ ചുമ ,

അത് മാത്രം സഹിക്കാന്‍ പറ്റുന്നില്ല!

12 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

പുകവലിക്കാരോട് ചോദിച്ചാല്‍ അറിയാം ..
ആദ്യം പറഞ്ഞ സംതൃപ്തിക്ക് വേണ്ടി... അതിനു പിന്നാലെ വരുന്ന കഷ്ടപാട് അവര്‍ ഒട്ടും കാര്യമാക്കാറില്ല... ഒടുവില്‍ എന്നെങ്കിലും അത് ജീവനെടുതാല്‍ പോലും

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അതൊരു സുഖമാ, ആ ചുമ.
മുറിബീഡി ആഞ്ഞു വലിച്ച്, വലിച്ചു വലിച്ചു ചുമക്കുക !!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഇക്കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന ഒരു പണിക്കാരനോട്‌ ഞാന്‍ ചോദിച്ചു"ചുണ്ടില്‍ ഈ സാധനം എപ്പോഴും വേണമല്ലേ?"
കൂസലില്ലാത്ത മറുപടി ഇങ്ങനെ:"നമ്മളുടെ ഗ്യാരണ്ടി കഴിഞ്ഞതാ"

കഷ്ടം തന്നെ

ഹരീഷ് തൊടുപുഴ പറഞ്ഞു...

അവർണ്ണനീയമായ ഒരു അനൂഭൂതി പകർന്നുതരുന്ന ഒണ്ണാണു പുകവലി..
അതൊരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടേങ്കിലേ പരാമർശിച്ചിട്ടു കാര്യമുള്ളൂ..
ആദ്യം പോയി ഒരു പാക്കെറ്റ് കിങ്ങ്സ് വാങ്ങീട്ടുവാ...!!

കഞ്ചാവ് മറ്റിതര മയക്കുമരുന്നുകൾ... എനിക്കിവയോടോന്നും താല്പര്യമില്ല..കേൾക്കുന്നതേ വെറുപ്പാണു.

നോട്ട്: ഞാൻ പുകവലി നിർത്തിയിട്ട് രണ്ടേമുക്കാൽ വർഷമാകുന്നു. അതായത് ഞാൻ എന്റെ ജീവിതത്തിന്റെ അഞ്ചരവർഷം തിരിച്ചുപിടിച്ചുവെന്നർത്ഥം.

Typist | എഴുത്തുകാരി പറഞ്ഞു...

സുഖവും സമാധാനവും സംതൃപ്തിയും ലഹരിയും എല്ലാം കഴിഞ്ഞിട്ടല്ലേ ചുമ, അതുകൊണ്ടാവും അതാരും ഓര്‍ക്കാത്തതു്.

siva // ശിവ പറഞ്ഞു...

This habit is something horrible...

ചാണക്യന്‍ പറഞ്ഞു...

ചുമക്കും വരേയ്ക്കും വലിക്കാം..ചുമച്ച് കഴിഞ്ഞാല്‍ പിന്നെ അവസാന വലി വലിക്കാം.....:):):)

ശ്രീജ എന്‍ എസ് പറഞ്ഞു...

ജീവിതം മുഴുവന്‍ തേടി അലയുന്ന സ്നേഹവും തണലും എവിടെയും കണ്ടെത്തുന്നില്ല പലരും.. അവസാനം ഇത്തരം ഒളിച്ചോട്ടങ്ങള്‍..എന്താ പറയുക.. തിരക്കില്‍ അലിഞ്ഞു കണ്ടില്ലെന്നു വരുത്തി നടക്ക്കുന്നു നമ്മളും

Sathees Makkoth | Asha Revamma പറഞ്ഞു...

സുഖം തേടിയുള്ള യാത്രയിൽ പൊലിയുന്നത് എത്ര ജീവിതങ്ങൾ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മരിക്കാന്‍ എന്തെങ്കിലും കാരണം വേണ്ടേ എന്റെ നാട്ടുകാരാ..!
ജീവിക്കാനും..!

വയനാടന്‍ പറഞ്ഞു...

കിടിലൻ പോസ്റ്റ്‌;
അസ്സലായി ആ ഫോട്ടോ സീക്വൻസും
ഹ്രുദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

toolbar powered by Conduit

Back to TOP