2009, മേയ് 25

തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ദ്രിശ്യ വിസ്മയങ്ങള്‍! (അനൌദ്യോഗികം)!

ഔദ്യോഗിക ചിത്രങ്ങള്‍ സംവിധായകന്‍ തന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നതിനാല്‍ ഞാന്‍ അതിസാഹസത്തിനു മുതിരുന്നില്ല.

മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ ഹരീഷ് അങ്കിള്‍ (സമര്‍പ്പണം)

ചര്‍ച്ചകള്‍ കേട്ടു വിഷമിച്ചു പോകുന്ന പാവം സദസ്യര്‍ ...... ( ഇങ്ങനെയുമുണ്ടോ മനുഷ്യര്‍ !)

മീറ്റിന്റെ ആസ്ഥാന പടം പിടുത്തക്കാരന്‍ ( ഡ്യുട്ടിയിലാണ് )
ആള് മിക്കപ്പോളും വെള്ളത്തിലാണ് ( ഫോട്ടോ എടുക്കാനാണ് ..... തെറ്റിദ്ധരിക്കരുത് )

പുലി വാഹനം !
(
അകത്തു മൊത്തം പുലികളാണ് .... ലങ്കന്‍ പട്ടാളം അത്ര കണ്ടു സന്തോഷിക്കേണ്ട )
വനാന്തര്‍ ഭാഗത്തെ പരിശീലനത്തിന് വേണ്ടി ലോകത്തിന്റെ പലഭാഗത്തു നിന്നും വന്നിട്ടുള്ളവരാണ് ...
ചിലര്‍
ഭൂമിക്കടിയില്‍ നിന്ന് പോലും വന്നവരാണെന്ന് അവകാശപ്പെടുന്നുമുണ്ട് .

എന്നാലും ഒരു പ്രൈവസി ഒക്കെ വേണ്ടേ ....
എല്ലാം
ഇങ്ങനെ പടം പിടിക്കാന്‍ തുടങ്ങിയാലോ ?"ഒന്നി" നും സമ്മതിക്കൂല ........

കണ്ടോ ... കണ്ടോ... മാങ്ങ കാണാത്തവന്‍ മാങ്ങ കണ്ടപ്പോള്‍ !

പുലിയിറങ്ങി .......

മനുഷ്യ ബോംബിനെ ബ്ലോഗനാര്‍ കാവിലമ്മ അനുഗ്രഹിച്ചു യാത്രയാക്കുന്നു !
( അല്ലെങ്കിലും അതൊരു ബോംബ് തന്നെയാണേ....)

ആക്ഷന്‍....... സ്റ്റാര്‍ട്ട്‌ ...... കട്ട്‌ ..........

ഫോട്ടോ വലുതായി കാണണമെങ്കില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക!

33 അഭിപ്രായങ്ങൾ:

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കലക്കീല്ലോ നാട്ടുകാരാ.മുരളിക മാമ്പഴം തിന്നുന്ന രംഗം അപ്പോ തന്നെ ക്യാമറേലാക്കി അല്ലേ.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ബ്ലോഗ് കൂട്ടായ്മയുടെ പടങ്ങള്‍ നന്നായി... കൂടുതല്‍ പടങ്ങള്‍ മറ്റെവിടെയെല്ലാമുണ്ടെന്നു നോക്കട്ടെ !!!
(തൊടുപുഴയെയൊഴിച്ച്,ആരേയും മനസ്സിലായില്ല:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കൂടുതല്‍ ചിത്രങ്ങളും വിവരണങ്ങളും പ്രതീക്ഷിക്കുന്നു

Appu Adyakshari പറഞ്ഞു...

ഇതു ശരിയല്ല നാട്ടുകാരാ.. ഏതൊക്കെ മുഖങ്ങള്‍ ആരൊക്കെയെന്നുകൂടി പറഞ്ഞുതരൂ പ്ലീസ്.

The Eye പറഞ്ഞു...

Hearty Congrats...!

Especially for this initiative....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കുറച്ച് കൂടി ഫോട്ടോകള്‍ ഇടാമായിരുന്നു.
അപ്പുമാഷെ,
ഹരീഷും ശിവയും കൂടുതല്‍ ഫോട്ടൊകള്‍ ഇടും എന്ന് കരുതുന്നു.
അവിടെ പരിചയപ്പെടുത്തലുകളു കാണുമായിരിക്കും.
:)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഫോട്ടോക്കടിയില്‍ ആളുകളെക്കൂടി പരിചയപ്പെടുത്തൂ...

Typist | എഴുത്തുകാരി പറഞ്ഞു...

നമ്മുടെ സംവിധായകന്‍/ആസ്ഥാന പടം പിടിത്തക്കാരന്‍ എവിടെ? പോസ്റ്റുമില്ല, പടങ്ങളുമില്ല. നാട്ടുകാരാ ഒന്നന്വേഷിക്കായിരുന്നില്ലേ?

vahab പറഞ്ഞു...

ഹായ്‌....! കൂടുതല്‍ ഫോട്ടോകള്‍ക്കായി നമുക്ക്‌ കാത്തിരിക്കാം....!

poor-me/പാവം-ഞാന്‍ പറഞ്ഞു...

Kindly introduce the participants ..

വീകെ പറഞ്ഞു...

ഫോട്ടോയിൽ ഉള്ളവർ ആരൊക്കെയാണെന്ന് മാത്രം പറഞ്ഞില്ല.

ബഷീർ പറഞ്ഞു...

ഹായ്.കൊള്ളാ‍ാം .പുലിപടങ്ങൾ

Unknown പറഞ്ഞു...

ഹോ എന്തൊരു പുളിയ ഈ മാങ്ങയ്ക്ക്‌ അല്ലെ അച്ചായാ?
കിടു ഫോടോസ്‌ മാഷേ, (എന്റെത്‌ ഉള്‍പ്പടെ.. )

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

അതു ശരി.ഇതിനിടയിൽ ഈ പണിയും ചെയ്യുന്നുണ്ട്‍ായിരുന്നു അല്ലെ?

നാട്ടുകാരന്‍ പറഞ്ഞു...

ഞാന്‍ ആരെയും പരിചയപ്പെടുത്താത്തത് ആസ്ഥാന ഫോട്ടോം പിടുത്തക്കാരന് അവസരം കൊടുക്കാന്‍ വേണ്ടിയാണ്.
ഒത്തിരി കഷ്ടപെട്ടിട്ടു ഞാന്‍ ആ അവസരം റാഞ്ചി കൊണ്ട്പോകുന്നത് ശരിയല്ലല്ലോ .....
അതുകൊണ്ട് സുഹൃത്തുക്കള്‍ അല്പം കൂടി ക്ഷമിക്കൂ ......

smitha adharsh പറഞ്ഞു...

ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷം..
പക്ഷെ,എന്തൊക്കെയോ കൂടുതല്‍ പ്രതീക്ഷിച്ചു ട്ടോ..
കുറച്ചു കൂടി വിവരണങ്ങളും,ഫോട്ടോയിലെ ആളുകളെ പരിചയപ്പെടുത്തലും ചെയ്യാമായിരുന്നു..

ramanika പറഞ്ഞു...

ഒന്നു രണ്ടു പരിചയമുള്ള മുഖങ്ങള്‍ .......
ശരിക്കും ഇവിടെ കാണും എന്ന് പ്രതീക്ഷിക്കാത്തവര്‍

thanks!

ബാബുരാജ് പറഞ്ഞു...

നാട്ടുകാരാ,
ഇത്രയും ഇട്ട സ്ഥിതിക്ക് നമ്മുടെ തറവാടിന്റെ കൂടി പടം ഇടാമായിരുന്നു:)

പടങള്‍ നന്നായിരിക്കുന്നു കേട്ടോ, എല്ലാവരും കൊതിക്കട്ടേ.

K C G പറഞ്ഞു...

ചിത്രങ്ങളും അവയുടെ കാപ്ഷനുകളും നന്ന്. പക്ഷേ ആളുകളുടെ പേരുകള്‍ കൂടി പറയൂ പ്ലീസ്.

ശ്രീ പറഞ്ഞു...

ചിത്രങ്ങളും അടിക്കുറിപ്പുകളും കലക്കി

siva // ശിവ പറഞ്ഞു...

തൊടുപുഴ ബ്ലോഗ് മീറ്റിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ആദ്യ ബ്ലോഗ് പോസ്റ്റ്..... പ്രിയ പ്രിന്‍സ്, ഇനിയുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യണം....

മാണിക്യം പറഞ്ഞു...

നാട്ടുകാരാ ചിത്രങ്ങള്‍ കണ്ടു നന്നായിരിക്കുന്നു
എല്ലാവരും സംഗമം ആസ്വദിച്ചു അല്ലേ?

നരിക്കുന്നൻ പറഞ്ഞു...

ഹരീഷിന്റെ ഈ ദൌത്യം വൻ വിജയമായിരുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. മനോഹരമായ ചിത്രങ്ങളിൽ ആളുകളെ പരിചപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു...സാരല്ല.. ഹരീഷിന്റെ ബ്ലോഗിൽ നിന്ന് ആളെ മനസ്സിലാക്കിയേക്കാം.

ആശംസകൾ
നരിക്കുന്നൻ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കലക്കന്‍ മീറ്റ് തന്നെ!

Manikandan പറഞ്ഞു...

ഹരീഷ് ചേട്ടനെ വെറുതെ വിട്ടില്ല അല്ലെ. തൊടുപുഴ മീറ്റിന്റെ ആദ്യ സചിത്രപോസ്റ്റ് നന്നായിട്ടുണ്ട്.

ഹരീഷ് തൊടുപുഴ പറഞ്ഞു...

എനിക്കിട്ടാ മൊത്തം താങ്ങും അല്ലേ!!!

ധനേഷ് പറഞ്ഞു...

നാട്ടൂസ്,

നമ്മുടെ മീറ്റ് കോര്‍ഡിനേറ്റര്‍ ഫുള്‍ ടൈം വെള്ളത്തിലാണല്ലെ...
ഹി ഹി.. അതു കലക്കി..
പാവം ഹരീഷ് അങ്കിള്‍..

ചാണക്യന്‍ പറഞ്ഞു...

നാട്ടുകാരാ,
ഇത് നേരത്തെ കണ്ടിരുന്നു, കമന്റ് സെറ്റിംഗ്സിലെ കുഴപ്പം കാരണം കമന്റാതെ പോയതാണ്.
ഫോട്ടോകളുടെ അടിക്കുറിപ്പുകള്‍ നന്നായി...

നാട്ടുകാരാ, തൊടുപുഴയില്‍ വച്ച് തന്നെ ചോദിക്കണം എന്ന് കരുതിയതാ, എന്തിനാ ഹരീഷിനെ താങ്കള്‍ എപ്പോഴും അങ്കിളെ എന്ന് വിളിക്കുന്നത്..ഹരീഷിന്, നാട്ടുകാരന്റെ അങ്കിളാവാനുള്ള പ്രായമായോ?:):):)

നിരക്ഷരൻ പറഞ്ഞു...

ചാണക്യന്റെ ചോദ്യം ഞാനും ചോദിക്കുന്നു :)

ബാബുരാജ് പറഞ്ഞതുപോലെ തറവാടിന്റെ പടം കൂടെ ഇടണമായിരുന്നു :)

നാട്ടുകാരന്‍ പറഞ്ഞു...

ബാബു രാജ് , നിരക്ഷരന്‍ ,
തറവാടിന്റെ ഫോട്ടോ കിട്ടിയില്ല .... അതുകൊണ്ടാണ് ഇടാത്തത് .
ചാണക്യന്‍ ,
ഹരീഷിനെ ഒന്ന് ബഹുമാനിക്കമെന്നു വെച്ചാലും ആരും സമ്മതിക്കുകേലെ?

എല്ലാവരോടും :
കമന്റിട്ട എല്ലാവര്‍ക്കും നന്ദി .
ഫോട്ടോയിലുള്ള ആളുകളെ ഹരീഷ് പരിചയപെടുത്തിയത് എല്ലാവരും കണ്ടു കാണുമല്ലോ ?

പൊറാടത്ത് പറഞ്ഞു...

നല്ല പടങ്ങളും അടിക്കുറിപ്പുകളും..

Sulfikar Manalvayal പറഞ്ഞു...

പഴയ കാല ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ ഭംഗിയായി

അജ്ഞാതന്‍ പറഞ്ഞു...

മാങ്ങേ തിന്നണ നാട്ടിച്ചെന്നാ ഏതു കണ്ടം തിന്നണമെന്നാ പറഞ്ഞത്..?

toolbar powered by Conduit

Back to TOP