2009, ഫെബ്രു 28

ന്യൂസ് അലേര്‍ട്ട്

എന്ന ഫ്രീ ടൂള്‍ബാര്‍ ഡൌണ്‍ലോഡ് ചെയ്തുപയോഗിച്ചാല്‍ കറന്റ് ന്യൂസ് ലഭിക്കും !

ടൂള്‍ബാറിന്റെ മറ്റുപയോഗങ്ങള്‍

  1. Multi Search - 5 സേര്ച്ച് എന്ജിന്കള്‍ ഉപയോഗിച്ചു ഒരേ സമയം സേര്ച്ച് ചെയ്യാം
  2. E-Mail - യാഹൂ , ഹോട്മെയില്‍, ഗൂഗിള്‍ , റെഡിഫ മെയില്‍ .
  3. Free SMS - ഇന്ത്യന്‍ മോബിലുകളിലേക്ക് സൌജന്യ സന്ദേശം അയക്കാം .
  4. News Paper - എല്ലാ പ്രധാനപ്പെട്ട ഭാഷാ ദിനപത്രങ്ങളും ഇവിടെ കാണാം .
  5. Orkut - ഓര്‍ക്കുട്ട് ലിങ്ക് ഇവിടെയുണ്ട് .
  6. Online Radio - എല്ലാ പ്രധാനപ്പെട്ട ഭാഷകളിലെയും ഇന്റര്‍നെറ്റ്‌ റേഡിയോകള്‍ ഇവിടെ ശ്രവിക്കാം .
  7. Internet T.V - എല്ലാ പ്രധാനപ്പെട്ട ഭാഷകളിലെയും ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ലഭ്യമാണ് .
  8. Travel Details - All Airline websites, Major Airport Websites, Indian Railway Links, Domestic Bus Operator websites.
  9. Useful Tools - ഓണ്‍ലൈന്‍ ഓഫീസ് ടൂളുകള്‍ , ബി.എസ് .എന്‍.എല്‍ ടെലിഫോണ്‍ ഡയറക്ടറി എന്നിവയും ഇവിടെ ലഭ്യമാണ് .
  10. Gadgets - ധാരാളം ടെക്നിക്കല്‍ ടൂളുകളും ഇവിടെ ലഭ്യമാണ് .

ഫ്രീ ടൂള്‍ബാര്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം ..............

2009, ഫെബ്രു 27

A.R റഹ്മാനും റസൂല്‍ പൂക്കുട്ടിയും D.Y.F.I അംഗങ്ങള്‍ !

ഇപ്പോള്‍ റോഡ് നീളെ D.Y.F.I ക്കാരുടെ അഭിവാദ്യങ്ങള്‍ A.R റഹ്മാനും റസൂല്‍ പൂക്കുട്ടിക്കുമാണ് !
(പിണറായി സഖാവിന്റെ യാത്ര തീര്‍ന്നല്ലോ ......... ഇനി ആര്‍ക്കെങ്കിലും അഭിവാദ്യം അര്‍പ്പിക്കെണ്ടേ ? )


അമേരിക്കന്‍ ബൂര്‍ഷ്വാ അവാര്‍ഡ് നിരസിക്കാതിരുന്ന ബൂര്‍ഷ്വാകളെ അഭിവാദ്യം ചെയ്യേണ്ട ഗതികേട് പാവം D.Y.F.I ക്കാര്‍ക്ക് വന്നു !
ചിലപ്പോള്‍ അവര്‍ D.Y.F.I യില്‍ ചേര്ന്നു കാണും ... കാരണം പാര്‍ട്ടി ചെയ്യുന്നതെല്ലാം സാമ്രാജത്വ വിരുദ്ധ പ്രവര്‍ത്തികളാണല്ലോ!

വേറെ വല്ലവരുമായിരുന്നു എങ്കില്‍ ബൂര്‍ഷ്വാ പ്രീണനം !

2009, ഫെബ്രു 24

ഇതിലേതെങ്കിലും ഇഷ്ടപെട്ടതുണ്ടോ ?




















2009, ഫെബ്രു 23

ഇന്ത്യയുടെ അവസാനം! (The End of India)


ഇതാണ് ഇന്ത്യയുടെ അവസാനം ( കന്യാകുമാരിയില്‍ കാണപ്പെടുന്ന അവസാനത്തെ കരഭാഗം... അങ്ങനെ ഈ കല്ലില്‍ ഇന്ത്യ തീരുന്നു!)

ഇതു അതുപോലെ തന്നെയുള്ള വേറൊരു കല്ല്‌ ....


2009, ഫെബ്രു 15

ആകാശം തുളക്കുന്നവന്‍ !









2009, ഫെബ്രു 13

വെള്ളം.....വെള്ളം ......സര്‍വത്ര വെള്ളം....


കാഞ്ഞാര്‍ പുഴ ......
അടുത്ത കാലത്തിറങ്ങിയ പല മലയാളം ഹിറ്റ് സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നു ഈ പ്രദേശം... രസതന്ത്രം എന്ന സിനിമയില്‍ പ്രത്യേകം ശ്രധിക്കപെടും ......
തൊടുപുഴ---മൂലമറ്റം റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇവിടം കാണാം......
വേനല്‍ക്കാലത്ത് കേരളത്തിലെ ഏറ്റവും ജലസമൃധമായി നിറഞ്ഞൊഴുകുന്ന പുഴയാണിത്....

ഇതും കാഞ്ഞാര്‍ പുഴ തന്നെ..... രൂക്ഷമായ വേനലിന്റെ കാഠിന്യം സമീപത്തുള്ള മലകളില്‍ അറിയാനുണ്ട് !

ഇടുക്കി ഡാമില്‍ ജലം നിറഞ്ഞുകിടക്കുന്നു...... ഇടുക്കിയില്‍ ചേരി പ്രദേശത്ത് നിന്നുള്ള ഒരു ദൃശ്യം..... ഓണക്കാലത്ത്‌ ഡാമില്‍ ബോട്ടിംഗ് അനുവദിക്കുമ്പോള്‍ ഇവിടം വരെയാണ് ബോട്ടില്‍ വരാന്‍ സാധിക്കുന്നത്. സാധിക്കുമെങ്കില്‍ ഡാമിലൂടെയുള്ള സ്പീഡ് ബോട്ട് സവാരി അനുഭവിക്കണം .....
മറ്റു ബോട്ടിംഗ് പോലെയൊന്നുമല്ല അത് .....

ഇതു കുളമാവ് ഡാം.... ഇടുക്കിയുടെ മൂന്നാമത്തെ ഡാം.....
ഇതിന് മുകളിലൂടെയാണ്‌ തൊടുപുഴ --- ഇടുക്കി റോഡ് ....
ഇവിടുന്നങ്ങോട്ട്‌ ഇടുക്കി വരെ നിബിഡവനമാണ്.... കാട്ടാനകളുടെ സ്വൈര്യ വിഹാര കേന്ദ്രം!

ഇതു കുളമാവ് ഡാമിന്റെ മറ്റൊരു ദൃശ്യം......

ഇതു കുളമാവ് ഡാമിന്റെ മറ്റൊരു ദൃശ്യം......

ഇതു കുളമാവ് ഡാമിന്റെ മറ്റൊരു ദൃശ്യം......

2009, ഫെബ്രു 12

ഇതെങ്ങിനെയുണ്ട്‌?





തിരുവനന്തപുരത്ത് നിന്നും 30 KM അകലെ പൂവാര്‍ എന്ന സ്ഥലമാണിത്.
ഇവിടെ കടലും കായലും സംഗമിക്കുന്ന അഴിമുഖമാണ് .

2009, ഫെബ്രു 11

ഈ രാത്രിയില്‍ അവളെവിടെപ്പോയി......

അന്ന് ഞാന്‍ ഒത്തിരി താമസിച്ചാണ് റൂമിലെത്തിയത് .....
പക്ഷെ അന്ന് പതിവില്ലാതെ വാതില്‍ തുറന്നു കിടക്കുന്നു........
അവളെ റൂമിലൊട്ടു കാണുന്നുമില്ല .............
സാധാരണ ഞാനെത്ര ലേറ്റ് ആയാലും എന്നെയും കാത്ത് അവള്‍ കിടക്കയിലുണ്ടാകും.......
അവളുടെ മാറില്‍ തല ചായ്ച്ച്ചാണ് ഞാനെന്നും ഉറങ്ങാറ് .......
അവളില്ലെങ്കില്‍ ......... എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല ...........
എന്റെ ശ്വാസത്തിന്റെ ചൂടു അവളെപ്പോലെ വേറാര്‍ക്കും അറിയില്ല...........
അവളുടെ ഉടയാടകള്‍ക്ക് പോലും എന്റെ ഗന്ധമായിരിക്കും ...........
ഇങ്ങനെയുള്ള അവള്‍ക്കിന്നെന്തു പറ്റി?...............
എന്താണ് സംഭവിച്ചത്?...............
ഇനി ഈ പാതിരാത്രിക്ക്‌ ഞാന്‍ എവിടെപ്പോയി തിരയും ?..........
ഫ്ലാറ്റിലെ മറ്റുള്ളവരോട് ചോദിക്കാമെന്ന് വെച്ചാല്‍ അവരെല്ലാം ഗാഡ നിദ്രയിലാണ് .............
എന്ത് ചെയ്യും ............. ഉറക്കം വരുന്നില്ല ....................... ഞാന്‍ ഒരു വിധത്തില്‍ കിടന്നു.......
അന്യ നാട്ടിലുള്ള എന്റെ ജീവിതത്തില്‍ ആകെയുള്ള തുണ അവള്‍ മാത്രമാണ്......
പകല്‍ മുഴുവനുമുള്ള കഷ്ടപ്പാടുകള്‍ അവളോടൊത്തുചേരുമ്പോള്‍ ഞാന്‍ മറക്കും .............
അവളില്ലാതെ ഇന്നത്തെ ദിവസം.........
തിരിഞ്ഞും മറിഞ്ഞും എങ്ങിനെയോ നേരം വെളുപ്പിച്ചു ................
അല്‍പനേരം കഴിഞ്ഞില്ല ...... അവളെയും കൂട്ടി അടുത്ത ഫ്ലാറ്റിലെ രാജ് വരുന്നുണ്ട് ...........
ഞാനത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അവന്‍ പറഞ്ഞത് ...........
"സോറി ഡാ ................
രാത്രി വൈകിയും നീ വരാത്തപ്പോള്‍ ഞാന്‍ കരുതി ഇനി വരില്ലായിരിക്കുമെന്ന്‍ ..............
ഇന്നലെ എനിക്ക് 2 ഗസ്റ്റ് ഉണ്ടായിരുന്നു .......... ഞാന്‍ നോക്കിയിട്ട് വേറെ വഴി ഒന്നും കണ്ടില്ല..... അതാണ്.......
അവന്മാര്‍ പെട്ടെന്ന് വന്നതാണ്‌ ..............
അതാണ് ഞാന്‍ നിന്നോട് ചോദിയ്ക്കാതെ നിന്റെ ' തലയിണ ' എടുത്തത് ..........."
ഞാനൊന്നു ചിരിച്ചു

ഏകാന്തതയുടെ അപാര തീരങ്ങളില്‍.......

2009, ഫെബ്രു 10

ഗുണപാഠം തള്ളിക്കളയരുത് ..........വിവരമറിയും!

ഒരു ദിവസം ഒരു മുക്കുവന്‍ അതിരാവിലെ ഉറക്കമുണര്‍ന്നു .
കടലില്‍ പോകാനുള്ള വെളിച്ചം അപ്പോള്‍ ഇല്ലായിരുന്നു.
അപ്പോഴാണ് തന്‍റെ കാല്‍ച്ചുവട്ടില്‍ ഒരു കൂട് നിറയെ കല്ലുകള്‍ അയാള്‍ കാണാനിടയായത്.
സമയം കളയാനായി അയാള്‍ കൂട്ടില്‍ നിന്നും ഒരോ കല്ല്‌ വീതം കടലിലേക്ക്‌ എറിഞ്ഞു .
അവസാനത്തെ കല്ല്‌ കയിലെടുതപ്പോല്ഴെക്കും സുര്യനുദിച്ചു,പ്രകാശം പരന്നു അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത് താന്‍ കടലില്‍ എറിഞ്ഞത് വെറും കല്ലുകളല്ല മറിച്ചു രത്നങ്ങലയിരുന്നു എന്ന്....
അയാള്‍ തന്‍റെ ദൌര്‍ഭാഗ്യം ഓര്‍ത്തു വിലപിച്ചു ......
.
.
.
.
.
.
ഗുണപാഠം "അതിരാവിലെ എഴുന്നെല്‍ക്കരുത് "

ഇടിമിന്നല്‍................

2009, ഫെബ്രു 7

കുട്ടനാടന്‍ പുഞ്ചയിലെ ....... കൊച്ചു പെണ്ണെ കുയിലാളെ..........

കുട്ടനാടന്‍ കാഴ്ചകള്‍.





















2009, ഫെബ്രു 5

കൊല്ലം കണ്ടവനില്ലം വേണ്ട.........

കൊല്ലം ബീച്ചും പാര്‍ക്കും....

കൊല്ലം ബീച്ച്.....ഒരു ആകാശക്കാഴ്ച!

കൊല്ലം ബീച്ചിന്റെ മറുഭാഗം....

ഭാഗ്യവതി !..........എന്നും ബീച്ച് കാണാന്‍ പറ്റും.



2009, ഫെബ്രു 3

തസ്കരശ്രീ ബഹുമതി (എല്ലാ അവാര്‍ഡും കേരളത്തിലേക്ക്)

ഇന്നലെ കോണ്‍ഗ്രസ്സുകാര്‍ പിണറായിക്ക് ഏറ്റവും നല്ല കള്ളനുള്ള തസ്കരശ്രീ അവാര്‍ഡ് തിരുവനന്തപുരത്ത് വച്ചു സമ്മാനിച്ചു!

കുറച്ചു നാള്‍ മുന്‍പ് ബി.ജെ.പിക്കാര്‍ അച്യുതാനന്ദന്‍ എന്ന പേരിട്ട് ഒരു തെരുവ് പട്ടിയെ തിരുവനന്തപുരത്തോടെ ആനയിച്ചു!

പിണറായിയുടെ കോലം കത്തിച്ചാല്‍ കൈ വെട്ടുമെന്ന് സുധാകരന്‍ മന്ത്രി ! അതും ഗജരാജ പട്ടം നേടിയ ആള്‍ !

ഇന്കുലാബ് സിന്ദാബാദ് ........
തസ്കരശ്രീ സിന്ദാബാദ് ........
അച്ചുമാമന്‍ സിന്ദാബാദ് ........
ഗജരാജ കേസരി സിന്ദാബാദ് ........
കുലംകുത്തികള്‍ മൂര്‍ദാബാദ് ..........
സി.ബി.ഐ മൂര്‍ദാബാദ് ..........
കോടതികള്‍ മൂര്‍ദാബാദ് ..........
പോളിറ്റ് ബ്യൂറോ സിന്ദാബാദ് ........
ഇന്കുലാബ് സിന്ദാബാദ് ........

2009, ഫെബ്രു 2

കേരളമെന്നു കേട്ടാല്‍.......പുറത്താരോടും പറയരുതേ.....

പീഡനം ഹോബിയാക്കിയ നാടു..... ഇനി ഒന്നു പീഡിപ്പിച്ചു കിട്ടിയാല്‍ വീടുകാര്‍ക്ക് ഇഷ്ടം പോലെ കാശു കിട്ടും... ഒരു വെടിക്കു രണ്ടു പക്ഷി!

കൈകൂലി അവകാശമാക്കിയ നാടു ..... ചിലര്‍ നോക്ക് കൂലി എന്നും പറയും !

താമരയുടെ സ്വന്തം നാടു .......... എപ്പോളും വെള്ളത്തില്‍ ജീവിക്കുന്നതാണല്ലോ താമര!


പറക്കുന്ന മന്ത്രിമാരുടെ നാടു....... തന്ത്രിയും മന്ത്രിയും തമ്മിലെന്ത് വിത്യാസം?


തറ രാഷ്ട്രീയത്തില്‍ മാത്രം ജീവിക്കുന്ന നാടു....... തന്ത ആരെന്നു ചോദിച്ചാല്‍പ്പോലും രാഷ്ട്രീയം ചിന്തിക്കുന്നു.


ഒരു മൂട് കപ്പ നടാന്‍ ആളില്ലാത്ത നാടു....... എന്നാല്‍ ഗള്‍ഫില്‍ കൊടും ചൂടില്‍ കല്ല്‌ ചുമക്കും.


ഒരു പണിയുമില്ലത്തവന്‍ ബ്ലാക്ക്‌ ബെറി യുമായി നടക്കുന്ന നാടു...... ഓട്ടോക്കാരുടെയും കൂലിക്കാരുടെയും അടുത്താണ് ലേറ്റസ്റ്റ് മോഡല്‍ മൊബൈല് ഫോണ്‍ ഉള്ളത് !


എപ്പോളും കുറഞ്ഞത് അമ്പതിനായിരം രൂപയുടെ എങ്കിലും ആസ്തി സ്വന്തമായിട്ടുള്ള ചേടത്തിമാരുടെ നാടു... കഞ്ഞികുടിച്ചില്ലെങ്കിലും സ്വര്‍ണം വേണം..


പുണ്യവാളന്മാരുടെ നാടു .......പിണറായി, പൂത്രുക്ക, കോട്ടൂര്‍ , ബിഷപ്പ് തട്ടുങ്കല്‍, സേവി മനോ മാത്യു, കെ.പി യോഹന്നാന്‍, ആ സാമികള്‍, പി.ജെ കുര്യന്‍, ടോമിന്‍ തച്ചങ്കരി, കരുണാകരന്‍ പിന്നങ്ങോട്ട് പിടിച്ചാല്‍ കിട്ടുകെലാട്ടോ...........


നമുക്കു വേണ്ടി നമ്മളാല്‍ നടത്തപെടുന്ന നമ്മുടെ സ്വന്തം പത്ര മുത്തശ്ശിയുടെ നാടു ....... മനോരമ പോലുള്ള ഒരു പത്രം ഉള്ളതിനാല്‍ നാം കോള്‍മയിര്‍ കൊള്ളുക!


ചര്‍ച്ചിച്ച് മരിക്കുന്ന ഭരണക്കാരും..........സ്റ്റേജില്‍ ഇടിച്ചു മരിക്കുന്ന സുന്ദരകുട്ടന്‍ കാണ്ടാമൃഗങ്ങളായ പ്രതിപക്ഷവും.....



ഇതിന്‍റെ നടുവില്‍ കണ്ണും മൂടി ചെവിയും അടച്ചു, വായും പൊത്തി ഇരിക്കുന്ന അച്ചുമാമനും ഉള്ള നാടു ...........


ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാടു!
>
>
>
>
>
>
>
>
>
ഇതിനെല്ലാമിടയില്‍ ഒന്നാന്തരം കഴുതകളായ നിങള്‍................................
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
പിന്നെ ഞാനും (തലയില്‍ മുണ്ടിടാന്‍ പോയതാണേ..)

2009, ഫെബ്രു 1

ഇടുക്കി , കേരളത്തിന്‍റെ ഊര്‍ജ സ്രോതസ്സ് .....

ഇടുക്കി ആര്‍ച്ച് ഡാം - മെയിന്‍ ഡാം.

ചെറുതോണി ഡാം - സെക്കന്‍ഡ്‌ ഡാം....

ഇടുക്കി പദ്ധതി മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്.
മുകളില്‍ പറഞ്ഞ രണ്ടെണ്ണം കൂടാതെ മൂന്നാമതായി കുളമാവ് ഡാംകൂടിയുണ്ട്.



പാറമട

പാറമട

പാറമട






പിന്നീട് കൂടുതല്‍ ഫോട്ടോസ് ചേര്‍ക്കാന്‍ ശ്രമിക്കാം...

toolbar powered by Conduit

Back to TOP