2009, ജൂലൈ 28

മീറ്റിലെ ഈറ്റ്‌ ..

മുന്നറിയിപ്പ് : മനധൈര്യം കുറവുള്ളവര്‍ ഈ ചിത്രങ്ങള്‍ കാണരുത്.
അഥവാ ഈ മുന്നറിയിപ്പ് അനുസരിക്കാതെ കാണാന്‍ ശ്രമിച്ചാല്‍ പിന്നീടുണ്ടാവുന്ന കഷ്ട നഷ്ടങ്ങള്‍ക്കും ജീവ നാശത്തിനുമൊന്നും ഫോട്ടം പിടിച്ച ആള്‍ ഉത്തരവാദിയായിരിക്കുന്നതല്ല!

പാവങ്ങളൊക്കെ കാശ്‌ കൊടുത്ത് പാസ്സ്‌ വാങ്ങി അകത്ത് കയറുമ്പോള്‍ ഇച്ചിരെ തടിയും വലുപ്പവും ഉണ്ടെന്നു കരുതി കൈയേറ്റം നടത്തുന്നവരെയും ചെറായിയില്‍ കാണാന്‍ കഴിയും.
"കയൂക്കുള്ളവന്‍ കാര്യക്കാരന്‍ "എന്ന അവസ്ഥ.

വല്ലതും മിച്ചമുണ്ടാകുമോ ആവോ ! ഓടി നടന്നു ഇത്രയും ഒപ്പിച്ചത് വെറുതെയാകുമോ?

ഓടിവായോ...... അവിടെ എല്ലാരും കൂടി മുഴുവന്‍ തിന്നു തീര്‍ക്കുകാണേ......

ഞാനിനി എന്നാ ചെയ്യും?
വിശന്നിട്ടു വയ്യ ! കൈയും കാലുമെല്ലാം തളരുന്നു !

ചോറിട്ടില്ലെങ്കിലും കുഴപ്പമില്ലാട്ടോ ....

ഞാന്‍ എന്തിയേ നന്നാകാത്തത് എന്നെല്ലാവര്‍ക്കും സംശയം.
ഇനിയെങ്കിലും ഒന്ന് നന്നാകാമോ എന്ന് നോക്കീട്ടെയുള്ളൂ ....

പുറമേ കാണുന്നതല്ല മനസിലിരുപ്പെന്നു തെളിയിക്കുന്ന ഒരു ചിത്രം!
ശരീരവും ആഹാരവും താരതമ്യപ്പെടുത്തരുതെന്നുള്ള ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ചിത്രമാണിത് !

ചിരിക്കാന്‍ മറന്നു പോയ മുഖം !
(ഇതൊരപൂര്‍വ്വ ദൃശ്യമാണ് , ആയിരം കൊല്ലത്തിലൊരിക്കല്‍ മാത്രമേ ഇത് ദൃശ്യമാകൂ )

ശ്രദ്ധയുണ്ടെങ്കിലേ ജീവിതം വിജയിക്കൂ ....
(ഒരു അര്‍ജുനന്‍ ടച്ച്‌, ലക്ഷ്യമല്ലാതെ മറ്റൊന്നും കാണുന്നില്ല)

ഏട്ടിലെ പശു ചിക്കനും തിന്നും!
(മുന്‍വിധികളെ കാറ്റില്‍ പറത്തുന്ന ചിത്രം)

എങ്ങിനെ പ്രകോപിതരാകാതിരിക്കും? കിടക്കുന്ന കിടപ്പുകണ്ടോ? അതിദാരുണം!

കൊഞ്ചുവട .
ഇതിനെതിരെ ഒരു മനസാക്ഷിയുമില്ലാത്ത കനത്ത ആക്രമണമായിരുന്നു !

എന്തും നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഇവരില്ലായിരുന്നെങ്കില്‍.....
ഹോ .... ചിന്തിയ്ക്കാന്‍ വയ്യ ! ഞാന്‍ പോലും പട്ടിണിയായേനെ !

ഇതൊക്കെ കണ്ടാല്‍ ആരും ഓടിപ്പോകൂല്ലേ , പിന്നെയാണ് ഹരീഷ്!



2009, ജൂലൈ 17

അങ്ങനെയും ഒരു കാലം!

ഒരു കാലത്ത് എങ്ങിനെയൊക്കെ ഓടിനടന്നതാ...
ഒരുത്തനും നേരേ മുന്‍പില്‍ വരുകേലാരുന്നു.....
ഇപ്പോള്‍ ഇങ്ങനെയായി.... കാലക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്.....
വെല്ല്യ ടാറ്റാ കുടുംബത്തിലെയാണ് .... തീണ്ടലും തോടീലു‌മൊക്കെയുള്ളതാണ് ...
വീണു പോയപ്പോള്‍ ഒന്ന് കൊണ്ടുപോകാന്‍ അന്തസുള്ള ഒരുത്തന്‍പോലുമുണ്ടായില്ലല്ലോ.... ഭഗവാനേ....

2009, ജൂലൈ 15

വെളിച്ചം


പകയുടെയും വിദ്വേഷത്തിന്റെയും കാര്‍മേഘങ്ങള്‍ക്ക്
എല്ലാ കാലത്തും വെളിച്ചത്തെ തടയുവാന്‍ സാധിക്കില്ല !



അന്ധകാരം എത്ര കടുപ്പമാണെങ്കിലും
പ്രകാശത്തിനോടടുക്കുമ്പോള്‍ ഫലം പരാജയമായിരിക്കും!



ഉദയസൂര്യന്റെ വെള്ളിവെളിച്ചം കാര്‍മേഘങ്ങളേ നീക്കി
തേജസ്സ് വാരി വിതറുന്ന പ്രഭാതത്തിനായി കാത്തിരിക്കാം !



toolbar powered by Conduit

Back to TOP