2009, ഫെബ്രു 2

കേരളമെന്നു കേട്ടാല്‍.......പുറത്താരോടും പറയരുതേ.....

പീഡനം ഹോബിയാക്കിയ നാടു..... ഇനി ഒന്നു പീഡിപ്പിച്ചു കിട്ടിയാല്‍ വീടുകാര്‍ക്ക് ഇഷ്ടം പോലെ കാശു കിട്ടും... ഒരു വെടിക്കു രണ്ടു പക്ഷി!

കൈകൂലി അവകാശമാക്കിയ നാടു ..... ചിലര്‍ നോക്ക് കൂലി എന്നും പറയും !

താമരയുടെ സ്വന്തം നാടു .......... എപ്പോളും വെള്ളത്തില്‍ ജീവിക്കുന്നതാണല്ലോ താമര!


പറക്കുന്ന മന്ത്രിമാരുടെ നാടു....... തന്ത്രിയും മന്ത്രിയും തമ്മിലെന്ത് വിത്യാസം?


തറ രാഷ്ട്രീയത്തില്‍ മാത്രം ജീവിക്കുന്ന നാടു....... തന്ത ആരെന്നു ചോദിച്ചാല്‍പ്പോലും രാഷ്ട്രീയം ചിന്തിക്കുന്നു.


ഒരു മൂട് കപ്പ നടാന്‍ ആളില്ലാത്ത നാടു....... എന്നാല്‍ ഗള്‍ഫില്‍ കൊടും ചൂടില്‍ കല്ല്‌ ചുമക്കും.


ഒരു പണിയുമില്ലത്തവന്‍ ബ്ലാക്ക്‌ ബെറി യുമായി നടക്കുന്ന നാടു...... ഓട്ടോക്കാരുടെയും കൂലിക്കാരുടെയും അടുത്താണ് ലേറ്റസ്റ്റ് മോഡല്‍ മൊബൈല് ഫോണ്‍ ഉള്ളത് !


എപ്പോളും കുറഞ്ഞത് അമ്പതിനായിരം രൂപയുടെ എങ്കിലും ആസ്തി സ്വന്തമായിട്ടുള്ള ചേടത്തിമാരുടെ നാടു... കഞ്ഞികുടിച്ചില്ലെങ്കിലും സ്വര്‍ണം വേണം..


പുണ്യവാളന്മാരുടെ നാടു .......പിണറായി, പൂത്രുക്ക, കോട്ടൂര്‍ , ബിഷപ്പ് തട്ടുങ്കല്‍, സേവി മനോ മാത്യു, കെ.പി യോഹന്നാന്‍, ആ സാമികള്‍, പി.ജെ കുര്യന്‍, ടോമിന്‍ തച്ചങ്കരി, കരുണാകരന്‍ പിന്നങ്ങോട്ട് പിടിച്ചാല്‍ കിട്ടുകെലാട്ടോ...........


നമുക്കു വേണ്ടി നമ്മളാല്‍ നടത്തപെടുന്ന നമ്മുടെ സ്വന്തം പത്ര മുത്തശ്ശിയുടെ നാടു ....... മനോരമ പോലുള്ള ഒരു പത്രം ഉള്ളതിനാല്‍ നാം കോള്‍മയിര്‍ കൊള്ളുക!


ചര്‍ച്ചിച്ച് മരിക്കുന്ന ഭരണക്കാരും..........സ്റ്റേജില്‍ ഇടിച്ചു മരിക്കുന്ന സുന്ദരകുട്ടന്‍ കാണ്ടാമൃഗങ്ങളായ പ്രതിപക്ഷവും.....



ഇതിന്‍റെ നടുവില്‍ കണ്ണും മൂടി ചെവിയും അടച്ചു, വായും പൊത്തി ഇരിക്കുന്ന അച്ചുമാമനും ഉള്ള നാടു ...........


ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാടു!
>
>
>
>
>
>
>
>
>
ഇതിനെല്ലാമിടയില്‍ ഒന്നാന്തരം കഴുതകളായ നിങള്‍................................
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
പിന്നെ ഞാനും (തലയില്‍ മുണ്ടിടാന്‍ പോയതാണേ..)

3 അഭിപ്രായങ്ങൾ:

അപ്പൂട്ടൻ പറഞ്ഞു...

ഇത്രേം പെശകാണോ?
ഞാനും
മലയാളിയേക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. സമയമുണ്ടെങ്കില്‍ വായിച്ചുനോക്കാം.

Thaikaden പറഞ്ഞു...

Churukkathil manushyane jeevikkan sammathikkatha naadu.

Unknown പറഞ്ഞു...

കൊള്ളാം കൃത്യമായി പറഞ്ഞു...

toolbar powered by Conduit

Back to TOP