2009, ജൂലൈ 28

മീറ്റിലെ ഈറ്റ്‌ ..

മുന്നറിയിപ്പ് : മനധൈര്യം കുറവുള്ളവര്‍ ഈ ചിത്രങ്ങള്‍ കാണരുത്.
അഥവാ ഈ മുന്നറിയിപ്പ് അനുസരിക്കാതെ കാണാന്‍ ശ്രമിച്ചാല്‍ പിന്നീടുണ്ടാവുന്ന കഷ്ട നഷ്ടങ്ങള്‍ക്കും ജീവ നാശത്തിനുമൊന്നും ഫോട്ടം പിടിച്ച ആള്‍ ഉത്തരവാദിയായിരിക്കുന്നതല്ല!

പാവങ്ങളൊക്കെ കാശ്‌ കൊടുത്ത് പാസ്സ്‌ വാങ്ങി അകത്ത് കയറുമ്പോള്‍ ഇച്ചിരെ തടിയും വലുപ്പവും ഉണ്ടെന്നു കരുതി കൈയേറ്റം നടത്തുന്നവരെയും ചെറായിയില്‍ കാണാന്‍ കഴിയും.
"കയൂക്കുള്ളവന്‍ കാര്യക്കാരന്‍ "എന്ന അവസ്ഥ.

വല്ലതും മിച്ചമുണ്ടാകുമോ ആവോ ! ഓടി നടന്നു ഇത്രയും ഒപ്പിച്ചത് വെറുതെയാകുമോ?

ഓടിവായോ...... അവിടെ എല്ലാരും കൂടി മുഴുവന്‍ തിന്നു തീര്‍ക്കുകാണേ......

ഞാനിനി എന്നാ ചെയ്യും?
വിശന്നിട്ടു വയ്യ ! കൈയും കാലുമെല്ലാം തളരുന്നു !

ചോറിട്ടില്ലെങ്കിലും കുഴപ്പമില്ലാട്ടോ ....

ഞാന്‍ എന്തിയേ നന്നാകാത്തത് എന്നെല്ലാവര്‍ക്കും സംശയം.
ഇനിയെങ്കിലും ഒന്ന് നന്നാകാമോ എന്ന് നോക്കീട്ടെയുള്ളൂ ....

പുറമേ കാണുന്നതല്ല മനസിലിരുപ്പെന്നു തെളിയിക്കുന്ന ഒരു ചിത്രം!
ശരീരവും ആഹാരവും താരതമ്യപ്പെടുത്തരുതെന്നുള്ള ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ചിത്രമാണിത് !

ചിരിക്കാന്‍ മറന്നു പോയ മുഖം !
(ഇതൊരപൂര്‍വ്വ ദൃശ്യമാണ് , ആയിരം കൊല്ലത്തിലൊരിക്കല്‍ മാത്രമേ ഇത് ദൃശ്യമാകൂ )

ശ്രദ്ധയുണ്ടെങ്കിലേ ജീവിതം വിജയിക്കൂ ....
(ഒരു അര്‍ജുനന്‍ ടച്ച്‌, ലക്ഷ്യമല്ലാതെ മറ്റൊന്നും കാണുന്നില്ല)

ഏട്ടിലെ പശു ചിക്കനും തിന്നും!
(മുന്‍വിധികളെ കാറ്റില്‍ പറത്തുന്ന ചിത്രം)

എങ്ങിനെ പ്രകോപിതരാകാതിരിക്കും? കിടക്കുന്ന കിടപ്പുകണ്ടോ? അതിദാരുണം!

കൊഞ്ചുവട .
ഇതിനെതിരെ ഒരു മനസാക്ഷിയുമില്ലാത്ത കനത്ത ആക്രമണമായിരുന്നു !

എന്തും നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഇവരില്ലായിരുന്നെങ്കില്‍.....
ഹോ .... ചിന്തിയ്ക്കാന്‍ വയ്യ ! ഞാന്‍ പോലും പട്ടിണിയായേനെ !

ഇതൊക്കെ കണ്ടാല്‍ ആരും ഓടിപ്പോകൂല്ലേ , പിന്നെയാണ് ഹരീഷ്!



33 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഇതു തികച്ചും ക്രൂരവും പൈശാചികവും മൃഗീയവും ആയിപ്പോയി എന്നു പറയാതെ വയ്യ
;)

Kaithamullu പറഞ്ഞു...

നാട്ടുകാരാ,
ഫോട്ടോകള്‍ക്ക് നന്ദി.

(എല്ലാ മുഖങ്ങളുമില്ലല്ലോ?)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ബിംഭത്സം
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ആശംസകള്‍..

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഇതൊക്കെ ഞാനും തിന്നുവൊ?

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ആകപ്പാടെ നിശ്ശബ്ദത ഉണ്ടായിരുന്ന ഒരേ ഒരു സ്ഥലം !പപ്പടം പൊടിയുന്നതും എല്ലുകൾ മുറിയുന്നതുമായ ശബ്ദമല്ലാതെ തികച്ചും ശ്മശാന മൂകത തളം കെട്ടി നിന്നു.......!

ഡോക്ടര്‍ പറഞ്ഞു...

എല്ലാവരും നല്ല വെട്ട് ആയിരുന്നു അല്ലെ... നമ്മള്‍ മാത്രം ഡീസന്‍റ്.... :)

smitha adharsh പറഞ്ഞു...

എനിക്ക് വയ്യ...ഈശ്വരാ...ചിരിച്ചു ഒരു വഴിക്കായി..നന്ദി,ഈ ചിത്രങ്ങള്‍ക്ക്..

ആർപീയാർ | RPR പറഞ്ഞു...

ഫീകരന്മാരേ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുമല്ലേ..

ramanika പറഞ്ഞു...

ഏറ്റവും വലിയ മാജിക്‌ ഈ ഫുഡ്‌ വാനിഷിംഗ് ആയിരുന്നു

jayanEvoor പറഞ്ഞു...

ഹ ഹ ഹ!!

ഇതല്‍പ്പം കടുത്തു പോയി!

ആരുടെയൊക്കെ പ്രാണന്‍ പോയോ ആവോ!

ശ്രീലാല്‍ പറഞ്ഞു...

:)

Unknown പറഞ്ഞു...

ho............... horrible...

Typist | എഴുത്തുകാരി പറഞ്ഞു...

ഇത്രക്കൊരു കടുംകൈ വേണമായിരുന്നോ?

Rakesh R (വേദവ്യാസൻ) പറഞ്ഞു...

ഇതൊക്കെ കണ്ടു കഴിഞ്ഞപ്പോ നാളെത്തന്നെ ഒരു ബ്ലോഗ്‌ ഈറ്റ്‌ വച്ചാലോ എന്ന് തോന്നുന്നു, എന്നെക്കൊണ്ട് സംഘാടകരെ വിളിപ്പിക്കരുത്‌ (മനുഷ്യന് കൊതി സഹിക്കാന്‍ മേലാ)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹമ്പടാ !!
സ്വൈര്യമായി ഒരു കോഴിക്കാലു കടിക്കാനും സമ്മതിക്കുകേലെ?

ബോണ്‍സ് പറഞ്ഞു...

നാക്ക് നീട്ടി വായില്‍ വെള്ളം ഊറിച്ചു ഞാന്‍ കൊതി വിട്ടതായി പ്രഖ്യാപിച്ചു കൊള്ളുന്നു...

Cartoonist പറഞ്ഞു...

ചിരിക്കാന്‍ മറന്നു പോയ മുഖം !
(ഇതൊരപൂര്‍വ്വ ദൃശ്യമാണ് , ആയിരം കൊല്ലത്തിലൊരിക്കല്‍ മാത്രമേ ഇത് ദൃശ്യമാകൂ )
...................
ഹഹഹ, കലക്കന്‍ കുറിപ്പ്.

പൊതുവെ, കുറിപ്പുകള്‍ എല്ലാം ഉഗ്രോഗ്രം :)

ചാണക്യന്‍ പറഞ്ഞു...

അതിക്രൂരവും പൈശാചികവും ഭീകരവും നിന്ദ്യവും.:):)

ആഹരിക്കാനും വിടില്ല..പോട്ടോം പിടിക്കണ എഞ്ചിനും തൂക്കി എറങ്ങിക്കോളും ഒരോ കശ്മലന്മാര്‍:):):)

രസികന്‍ പറഞ്ഞു...

കിടിത്സ് ഫോട്ടോസ് അടിക്കുറിപ്സ് അതിലും കിടിത്സ് ... ഇതിലെ ഹൈലൈറ്റ്സ് ചാണക്യന്‍സ് ഫുഡ് വാനിഷിങ്സ്.. വീണ്ടും ഒത്തിരി സ്‌സ്‌സ്‌സ്‌സ്.... ആശംസകളോടെ സസ്നേഹം രസികന്‍ :)

ധനേഷ് പറഞ്ഞു...

:)

nandakumar പറഞ്ഞു...

ഹോ ഇതൊക്കെ അവിടെയുണ്ടായിരുന്നോ? ഞാനൊന്നും കണ്ടില്ല :) :)

(നാലാമതും ചോറു വാങ്ങിക്കാന്‍ ചെന്നപ്പോ ആ കാറ്ററിംഗ് ചെക്കന്‍ എന്നെ ചീത്ത പറഞ്ഞു. നിരക്ഷരനിട്ട് ഞാന്‍ വെച്ചിട്ടുണ്ട്.)

Cartoonist പറഞ്ഞു...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

Junaiths പറഞ്ഞു...

:0)

കടന്നാക്രമണം...

vahab പറഞ്ഞു...

ഹാവൂ..... വയ്യേ....! എന്റെ കയ്യും കാലും തളരുന്നു. മതി. ഇനി ടൈപ്പ്‌ ചെയ്യാന്‍ വയ്യ്യ....

പാവത്താൻ പറഞ്ഞു...

അപ്പോ ഭീകരാക്രമണമുണ്ടായില്ല എന്നു പറഞ്ഞതു കള്ളമായിരുന്നു അല്ലേ. ഈ ആക്രമണം മഹാഭീകരമായിപ്പോയി..

krish | കൃഷ് പറഞ്ഞു...

ഫയങ്കരം ഈ തീറ്റമീറ്റ്.
എവിടെ മീറ്റ് നടന്നാലും കോഴിക്ക് സൈര്യമില്ലാ.



(ഓ.ടോ: വേറൊരു കാര്യം. പഥികന്‍ എന്ന ബ്ലൊഗറുടെ (vikrithi.blogspot.com)ബ്ലോഗില്‍ വൈറസ് ആക്രമണം (trojan horse) കാരണം കയറാന്‍ പറ്റുന്നില്ല. പഥികന്‍ ശ്രദ്ധിക്കുമല്ലോ. മറ്റുള്ളവരുടെയും ശ്രദ്ധക്ക്.)

ബിന്ദു കെ പി പറഞ്ഞു...

ഹ..ഹ..കുറിപ്പുകളെല്ലാം നന്നായി രസിച്ചു

നരിക്കുന്നൻ പറഞ്ഞു...

ഫയങ്കരം തന്നെ...

വിശന്നിട്ട് വയ്യ.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇപ്രാവശ്യം ഓടേണ്ടി വന്നില്ല അല്ലെ? :)

ഈ പാവം ഞാന്‍ പറഞ്ഞു...

ഈശ്വരാ....
എനിക്കു ഭക്ഷണം കഴിക്കാനുള്ള താല്പര്യമേ പോയി...

nandakumar പറഞ്ഞു...

എന്താ ആക്രമണം....:) :)

Lathika subhash പറഞ്ഞു...

നാട്ടുകാരാ,
‘എന്റെ ഈറ്റു കാഴ്ചകൾ‘ എന്നൊരു ബ്ലോഗ് തുടങ്ങൂ..

toolbar powered by Conduit

Back to TOP