2009, ജൂൺ 1

തൊടുപുഴ ബൂലോഗമീറ്റിന്റെ പുരാണ ബന്ധം

N.B : ഇതിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ ആരോടെങ്കിലുമോ എന്തിനോടെങ്കിലുമോ സാമ്യം തോന്നുണ്ടെങ്കില്‍ അത് യാദൃശ്ചികം അല്ല, കഥയുടെ കുഴപ്പമാണ് . എനിക്ക് മാങ്ങ കിട്ടാത്തത് കൊണ്ടൊന്നുമല്ല ഇതെഴുതുന്നത് !

ഏതാനും നാളുകള്‍ക്കു മുന്‍പ് പെരുമ്പാവൂര്‍ എന്നാ സ്ഥലത്ത് നിറയെ കായ്ച്ചു നിന്നിരുന്ന ഒരു മാവുണ്ടായിരുന്നു! അതില്‍ നിന്നും യാത്രയാവേണ്ടി വന്ന ഒരു മാങ്ങയുടെ ദുര്യോഗത്തിന്റെ കഥയാണിത്‌ ! എത്രയോ നല്ല ആളുകള്‍ മോഹിച്ച ഈ മാമ്പഴം കാടും പുഴയും കടന്നു ചില ദുഷ്ട കരങ്ങളില്‍ എത്തിയതിന്റെ ദുഃഖ ചരിത്രമാണിത്.

ദിവ്യ മാങ്ങ നിന്നിരുന്ന മരം
പണ്ട് ദേവന്മാരും അസുരന്മാരും ഒരു മാങ്ങക്ക് വേണ്ടി യുദ്ധം തുടങ്ങി ... അവസാനം ഈ യുദ്ധം ലോകം നശിപ്പിക്കുമെന്നായപ്പോള്‍ രംഭ (നടിയല്ല) ആ മാങ്ങയെടുത്ത് ഭൂമിയിലേക്കെറിഞ്ഞു. ആ മാങ്ങാ പെരുമ്പാവൂര്‍ എന്നാ സ്ഥലത്താണ് വന്നു വീണതെന്നാണ് ഐതീഹ്യം. പിന്നീട് യുഗങ്ങളും ഋതുക്കളും കടന്നു പോയപ്പോള്‍ വീണ്ടും അസുരന്മാര്‍ക്ക് ആ മാങ്ങ വീണ്ടെടുക്കണമെന്ന് തോന്നി. അതിനായി അവര്‍ പല തന്ത്രങ്ങളും മെനഞു. ഒന്നും നടന്നില്ല . അവസാനം " മാരീചന്‍ " എന്ന നാടകക്കാരന്‍ അസുരന്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്തു . അവന്‍ ബൂലോഗം മുഴുവന്‍ കറങ്ങി നടന്നു പറ്റിയോരാളിനെ അന്വേഷിച്ചു . അങ്ങനെ അവന്‍ തൊടുപുഴക്കാരന്‍ ഒരു സംവിധായകനെ കണ്ടെത്തി . അവര്‍ ഈ മാങ്ങ വീണ്ടെടുക്കാന്‍ ഒറ്റ വഴിയെ കണ്ടുള്ളൂ . അതിനെ തൊടുപുഴ വരുത്തുക . അതിനുള്ള ബുദ്ധിയായിരുന്നു ഒരു ബൂലോഗ മീറ്റ്‌ തൊടുപുഴ സംഘടിപ്പിക്കുക എന്നത്. അതിനു ഈ സംവിധായകന്‍ തന്റെയും തന്റെ ബറ്റാലിയന്റെയും മുഴുവന്‍ കഴിവുകളും ഉപയോഗിച്ചു. അവസാനം മീറ്റിന്റെ ദിവസം വന്നെത്തി !

താഴെ കാണുന്നതാണ് ദിവ്യ മാങ്ങ! ശ്രദ്ധിച്ചു നോക്കിയാല്‍ ചുറ്റിലും ഒരു വെളിച്ചം കാണാം
( കണ്ടില്ലെങ്കില്‍ നിങ്ങള്‍ പാപിയാണ് )

ഇതിനിടയില്‍ മറ്റു ചിലതും സംഭവിച്ചു . പെരുംബാവൂരിലുള്ള മാങ്ങ ഒരു ദേവസുന്ദരി തോടുപുഴയിലെത്തിച്ചു കൊടുക്കാമെന്നേറ്റു. പക്ഷെ എങ്ങിനെ അത് തൊടുപുഴ എത്തിക്കും ? അതിനു ബൂലോഗത്തുള്ള ഏറ്റവും ധീരയായ ഒരു പടയാളിയുടെ (പോലീസ്‌ ) സേവനവും സംവിധായകന്‍ സംഘടിപ്പിച്ചു. അങ്ങനെ ആരുടേയും കണ്ണില്‍പെടാതെ ആ മാങ്ങ മീറ്റ്‌ നടക്കുന്ന സ്ഥലത്തെത്തി ! പിന്നീട് മറ്റാരുടെയും കണ്ണില്‍ പെടാതെ അത് അസുരന്മാര്‍ക്ക് കൈമാറാന്‍ വേണ്ടി മീറ്റിനു വന്നവരെയെല്ലാം മയക്കിയെടുത്ത് നിബിഡ വനത്തിനുള്ളിലേക്ക് അവര്‍ കൊണ്ടുപോയി . എന്നാല്‍ അവിടെ വച്ച് ഈ മാങ്ങ അസുരന്മാരുടെ രാജാവിന് കൈമാറുന്നതിന് മുന്‍പുതന്നെ ദേവലോകത്തിതറിഞ്ഞു . അവര്‍ നാരദ മുനിയെ മാങ്ങ വീണ്ടെടുക്കാന്‍ നിയോഗിച്ചു . നാരദന്‍ അവിടെയെത്തി ദേവസുന്ദരിയെ വശത്താക്കി ആ മാങ്ങ കൈക്കലാക്കണ്ട താമസം , അത് മുനിയുടെ വയറ്റിലെത്തി. കൂടെയുണ്ടായിരുന്ന പടയാളിക്കു പോലും ഒന്നും മനസിലാകുന്നതിനു മുന്‍പ് മാങ്ങ ദെവലൊകത്തെത്തി! ഒരു അസുരന്‍ പെട്ടെന്ന് അതിന്റെ ഒരു ഫോട്ടോയും എടുത്തു.


നാരദ മുനി ലോക സംസ്ഥാപനാര്‍ത്ഥം മാങ്ങാ തിന്നുന്നു

ഇടയ്ക്കു ചെറിയ ഒരു സംശയം, അസുരന്മാര്‍ വല്ല പണിയും ഒപ്പിച്ചോ എന്ന് !

ഫോട്ടോ എടുക്കുന്ന അസുരന്‍

മാങ്ങ കിട്ടിയില്ലെങ്കിലെന്ത്.... മാങ്ങ കാണാനെങ്കിലുമുള്ള അവസരം കിട്ടിയല്ലോ എന്നോര്‍ത്ത് ബൂലോഗത്തുള്ള മുഴുവന്‍ അസുരന്മാരും സംവിധായകനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് . ഇനി ഉടനെ അസുര രാജാവാക്കുമോ എന്നാണ് പേടി !

ഇതെല്ലാം കണ്ടും കേട്ടും നിശബ്ദ സാക്ഷിയായി ഒരു പാവം നാട്ടുകാരനും അവിടെയുണ്ടായിരുന്നു.

ഇനി നിങ്ങള്‍ തന്നെ പറ, മുനിയുടെ അവതാര ഉദേശ്യം എന്തായിരുന്നു ?
എന്തിനാണ് മുനി ഇങ്ങനെ മാങ്ങ തിന്നത് ? Any Problem ?

19 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

നാട്ടുകാരാ, ഇപ്പോഴെങ്കിലും ആ ക്രൂരമായ അസത്യം പുറത്തു വന്നല്ലോ! അതു മതി!

ധനേഷ് പറഞ്ഞു...

ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് മാമ്പഴം കഴിച്ച നാരദമുരളി അല്ല നാരദമുനി, പിനെ രണ്ടുദിവസം വീടിനുള്ളിലെ ദേവലോകത്തു കയറി അടച്ചിരിക്കുകയായിരുന്നു എന്നാ കേട്ടതു.. ഇടക്കിടക്ക് ‘ഹരഹരോ ഹര’എന്ന് പറയുന്നുണ്ടായിരുന്നെന്നും....

ശ്രീ പറഞ്ഞു...

പാവം മുരളി! ഒരു മാങ്ങ തിന്നതിന്റെ പേരില്‍ എല്ലാവരും കൂടെ കണ്ണു വച്ച് അവസാനം ഇപ്പോ വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിക്കാണും...അമേദി മോഹിനി!!! ;)

(അമേദി മോഹിനി - കട: ജഗതി, പകല്‍‌പ്പൂരം)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നാട്ടുകാരാ നാരദമുനി ഇങ്ങനെ മാങ്ങ തിന്നതിനു പിന്നിൽ ഒരു കഥയുണ്ട്.നാരദമുനിക്ക് രംഭയെ കണ്ട നാൾ മുതൽ ഒരു ആഗ്രഹം .മംഗലം കഴിക്കണം മംഗലം കഴിക്കണം എന്ന്.അതിനുള്ള പ്രായമായില്ല എന്ന് നാരദ മുനിയുടെ അമ്മ മകനെ ഗുണദോഷിച്ചു.ഈ ദിവ്യ മാമ്പഴം തിന്നാൽ മുനിയുടെ ഏതാഗ്രഹവും സാധിക്കും എന്ന ഒരു അശരീരിയുടേ വെളിച്ചത്തിൽ ആണു മുനി ആർക്കും കൊടുക്കാതെ ഈ മാമ്പഴം മുഴുവൻ അകത്താക്കിയത് !ഇനിയത്തെ കാര്യം നമുക്ക് കണ്ടറിയാം !!!


ചിരിചു ചിരിച്ച് വയറു വേദന പിടിച്ചു നാട്ടുകാരാ !!!!

കാപ്പിലാന്‍ പറഞ്ഞു...

ഹഹ ..അങ്ങനെ തൊടുപുഴ കഥകള്‍ വരട്ടെ :)
കാന്താരിസ്‌ കമെന്റ് സുപ്പര്‍ .

Typist | എഴുത്തുകാരി പറഞ്ഞു...

പെരുമ്പാവൂരു നിന്നു് മാമ്പഴം കൊണ്ടുവന്നു കൊടുത്തിട്ടു്, എല്ലാരും കൂടി മാമ്പഴം തിന്നിട്ടു്,പാവം മുരളിയെ മാത്രം ഇങ്ങനെ ക്രൂശിച്ചോളൂട്ടോ എല്ലാരും കൂടി.

വനയാത്രയില്‍ നിരക്ഷരന്‍ ഒറിജിനല്‍ നാരദമുനിയുടെ കഥ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.നാട്ടുകാരന്‍‌ ഒളിഞ്ഞിരുന്നു കേട്ട് അതിനെ ഇങ്ങനെയാക്കിതീര്‍ത്തു അല്ലേ?

മുരളി ബൂലോഗത്തു നിന്നേ ഓടിപ്പോവുമോന്നാ എന്റെ പേടി.

Anil cheleri kumaran പറഞ്ഞു...

പണി കൊടുത്തു അല്ലേ.

Unknown പറഞ്ഞു...

നാരായണ നാരായണ...
നമ്മുടെ വയറിലെന്താ ഒരു പാണ്ടിമേളം??

അതിവിശേഷം തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌ വിശേഷങ്ങള്‍..
(നാട്ടുകാരന്റെ ചിന്നവീട് വിശേഷങ്ങളും കേമം തന്നെ... നാരായണ നാരായണ... നാട്ടുകാരാ സൂക്ഷിച്ചോ..... )

ചാണക്യന്‍ പറഞ്ഞു...

നാട്ടുകാരാ,
മാങ്ങാ പുരാണം കലക്കി കടുകു വറുത്തു...
പാവം മുരളി...:):)

Sa പറഞ്ഞു...

ഒരു സംശയം നാരദര്‍ ദേവലോകത്ത്‌ പട്ടിണിയിലായിരുന്നോ???

പാവത്താൻ പറഞ്ഞു...

നല്ല ചുവന്നു തുടുത്ത്‌ സുന്ദരിയായിരുന്ന മാങ്ങയെ കടിച്ചു പറിച്ചു തിന്ന് ഈ പരുവമാക്കിയിട്ടു സഹതാപപൂർവ്വം നോക്കുന്നതു കണ്ടോ.....മാങ്ങയായാലും കവിതയായാലും ഈ ദുഷ്ടന്മാരുടെ കൈയ്യിൽ പെട്ടാൽ ഇതൊക്കെ തന്നെ ഗതി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഒരുമാങ്ങ തിന്നാന്‍ സമ്മതിക്കൂലെന്നുവെച്ചാ

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

"അവര്‍ നാരദ മുനിയെ മാങ്ങ വീണ്ടെടുക്കാന്‍ നിയോഗിച്ചു . നാരദന്‍ അവിടെയെത്തി ദേവസുന്ദരിയെ വശത്താക്കി ആ മാങ്ങ കൈക്കലാക്കണ്ട താമസം ,"
----------------------------

അതു ശരി , അപ്പോൾ ഇങ്ങനെ ഒരു സംഭവം ഇതിനിടയിൽ ഉണ്ടായി അല്ലേ?

അമ്പടാ നാരദാ.....എന്നാലും പണി പറ്റിച്ചല്ലോ...ഈ വീണയും ചപ്ലാംകട്ടയുമായി നടക്കുന്ന നാരദന്റെ വലയിൽ ദേവസുന്ദരി വീണുപോയല്ലോ ...കഷ്ടം !

ഹരീഷ് തൊടുപുഴ പറഞ്ഞു...

ങ്ഹാ!!!

അപ്പോള്‍ മാരീചനെ എന്റെ കടയില്‍ കൊണ്ടു വന്നു പരിചയപ്പെടുത്തിത്തന്നിട്ട് ഇപ്പോള്‍ കൈകഴുകുവാണോ??

വേണ്ടാ, വേണ്ടാ...ഡോണ്ടു

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹി..ഹി..
കൊല്ല്‌ കൊല്ല്..

Lathika subhash പറഞ്ഞു...

കഥയില്‍ ചോദ്യമില്ല.
എങ്കിലും ചോദിച്ചോട്ടേ.
അപ്പോള്‍ കണ്ണനുകിട്ടിയത് ഏതു മാങ്ങയാ????

Jayasree Lakshmy Kumar പറഞ്ഞു...

ഞാൻ ചോദിക്കാൻ വന്നത് ലതിചേച്ചി ചോദിച്ചു :)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വീകെ പറഞ്ഞു...

ഹി..ഹി...ഹി...ഹി

toolbar powered by Conduit

Back to TOP